പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്സിൽ യുവാവ് അറസ്റ്റിൽ
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്സിൽ യുവാവ് അറസ്റ്റിലായി. കോഴിക്കോട് കൊളക്കാട് കല്ലായി പന്നിയങ്കര സ്വദേശിയും, ഇപ്പോൾ അത്തോളി
കോട്ടയിൽ മീത്തൽ കൊങ്ങന്നൂർ ചേനോത്ത് വാടക വീട്ടിൽ താമസിച്ചു വരുന്ന നാസർ (47) ആണ് അറസ്റ്റിലായത. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ 2016 ജൂൺ മുതൽ പീഡിപ്പിച്ചിരുന്നതായാണ് വിവരം.
സ്കൂൾ വിട്ട് പോകവെ വഴിയിൽ വെച്ച് എടുത്ത് കൊണ്ട് കടയുടെ പിറകിൽ കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിക്കുന്നത് മറ്റൊരു സ്കൂൾ വിദ്യർത്ഥി കാണുകയും വിവരം സ്കൂൾ ടീച്ചറോട് പറയുകയും ചെയ്തു. ടീച്ചർ രക്ഷിതാക്കളോട് വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെത്തിഅത്തോളി പോലീസിൽ വിവരം അറിയിച്ചു. അത്തോളി പോലീസ് കേസ്സെടുത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ടാറിംഗ് തൊഴിലാളിയാണ് നാസർ .

കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണന്റെ നിർദേശ പ്രകാരം എസ്.ഐ. രവീന്ദ്രൻ കുമ്പിലാട്, സി.പി.ഒ. കെ.ഹമീദ് എന്നിവരാണ് പ്രതിയെ അത്താളിയിൽ വെച്ച് അറസ്റ്റ് ചെയ്തതത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് അത്തോളിപോലീസ് പറഞ്ഞു.

