പ്രതിഷേധം ശക്തമാകുന്നതിനിടയിലും ഇന്നും ഇന്ധനവില കൂട്ടി

കൊച്ചി: രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടയിലും ഇന്നും ഇന്ധനവില കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയും വര്‍ധിച്ചു. ഇന്നലെ പെട്രോളിനു 12 പൈസയും ഡീസലിനു 10 പൈസയുമാണു കൂടിയത്. ഓരോ ദിനവും റെക്കോര്‍ഡ് രേഖപ്പെടുത്തിയാണ് ഇന്ധനവില മുന്നേറുന്നത്.
തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.72 രൂപ, ഡീസലിന് 76. 73 രൂപ. കോഴിക്കോട് പെട്രോളിന് 82.97 രൂപ, ഡീസലിന് 77 രൂപ എന്നിങ്ങനെയുമാണ് ഇന്നത്തെ വില.

മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന വില- പെട്രോള്‍ ലീറ്ററിന് 88.31 രൂപയും ഡീസല്‍ 77.32 രൂപയും. കുറഞ്ഞ നികുതി നിരക്കായതിനാല്‍ വില ഏറ്റവും കുറവുള്ള ഡല്‍ഹിയില്‍ പെട്രോളിന് 80.74 രൂപ; ഡീസലിന് 72.84 രൂപയും .

രാജ്യത്തെ മിക്ക നഗരങ്ങളിലും ഏറ്റവും ഉയര്‍ന്ന ഇന്ധനവിലയാണ് ഇപ്പോഴത്തേത്. ആഗസ്റ്റ് പകുതിക്കുശേഷം പെട്രോള്‍ ലീറ്ററിനു 3.42 രൂപയും ഡീസലിനു 3.84 രൂപയുമാണു വര്‍ധിച്ചത്. എണ്ണക്കമ്ബനികള്‍ ലഭ്യമാക്കുന്ന വിലയില്‍ (പെട്രോള്‍ 40.50 രൂപ, ഡീസല്‍ 43 രൂപ) കേന്ദ്ര സംസ്ഥാന നികുതികൂടി ചേരുന്നതോടെയാണ് വില ഇരട്ടിയിലേറെയായി മാറുന്നത്.

