KOYILANDY DIARY.COM

The Perfect News Portal

പ്രതിപക്ഷത്തിൻ്റെ നുണപ്രചാരണങ്ങൾക്കെതിരെ കൊയിലാണ്ടിയിൽ LDF ബഹുജന കൂട്ടായ്മ

കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാറിനെതിരെ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന നുണപ്രചാരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും എതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊയിലാണ്ടിയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് സമരം നടന്നു. കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ നിന്നും കൊയിലാണ്ടി നഗരത്തിലേക്ക് മാറ്റിയ എല്‍.ഡി.എഫ്. ജില്ലാതല ബഹുജന കൂട്ടായ്മ മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന കൂട്ടായ്മയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി.ബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ എം.എല്‍.എ.മാരായ ഇ.കെ.വിജയന്‍, എ. പ്രദീപ് കുമാര്‍, സി.കെ. നാണു, കാരാട്ട് റസാക്ക്, കെ. ദാസന്‍, മുന്നണിയിലെ വിവിധ രാഷ്ട്രീപാര്‍ട്ടി നേതാക്കളായ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റർ, ജാനതാദൾ നേതാവ് മനയത്ത് ചന്ദ്രന്‍, കെ.ടി.എം.കോയ (എൻ.സി.പി), കെ.ലോഹ്യ (ജനതാദൾ എസ്) , അബ്ദുള്‍ അസീസ് (ഐ.എൻ.എൽ) , സി. സത്യചന്ദന്‍ (കോൺഗ്രസ് (എസ്), കെ. പ്രദീപ് കുമാര്‍, എല്‍.ഡി.എഫ്. കണ്‍വീനര്‍ മുക്കം മുഹമ്മദ്, പി.വിശ്വന്‍, ഹര്‍മദ്ഖാന്‍, പി.പി.ദാമോദരന്‍, അങ്കത്തില്‍ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി മേഖലയിലെ ജനപ്രതിനിധികളും, പ്രധാന പ്രവർത്തകരുമാണ് പരിപാടിയിൽ പങ്കെടുത്തത്.

Share news

Leave a Reply

Your email address will not be published. Required fields are marked *