പൊതുവിദ്യാഭ്യാസ ശില്‍പ്പശാലയും അധ്യാപക ആദരവും നടത്തി

കൊയിലാണ്ടി: കെ.എസ്.ടി.എ. നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ സന്ദേശമുയര്‍ത്തി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 2000 ശില്‍പ്പശാലകളുടെ ഭാഗമായി കൊയിലാണ്ടിയില്‍ സബ്ജില്ലാതല ഉദ്ഘാടനം നടത്തി. പൊതുവിദ്യാഭ്യാസ മേഖലയില്‍ സമീപകാലത്തുണ്ടായ പുത്തനുണര്‍വ് നിലനിര്‍ത്താന്‍ കൂടുതല്‍ മികുവുറ്റ രീതിയില്‍ തുടരാനും പൊതുസമൂഹത്തിന്റെ സജീവമായ ഇടപെടല്‍ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുന്നത്.
നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ഉണരുന്ന വിദ്യാഭ്യാസം മാറുന്ന കേരളം എന്ന വിഷയത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. കെ. രഘുനാഥ് പ്രഭാഷണം നടത്തി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഡോ. പി. കെ. ഷാജിക്കും മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് ലഭിച്ച എ. സുഭാഷ് കുമാറിനും ഉപഹാരങ്ങള്‍ നല്‍കി. സബ്ജില്ല പ്രസിഡണ്ട് ഡി. കെ. ബിജു അദ്ധ്യക്ഷത വഹിച്ചു. കെ.മായന്‍, എസ്. അനില്‍ കുമാര്‍, വി.സുന്ദരന്‍, എം.ജി.ബല് രാജ് എന്നിവര്‍ സംസാരിച്ചു.ആര്‍.എ.രാജന്‍ സ്വാഗതവും ആര്‍.കെ.ദീപ നന്ദിയും പറഞ്ഞു.
