പൊതുയോഗത്തിൽ മോദിക്കെതിരെ പാർട്ടി അണികളുടെ പ്രതിഷേധം

https://www.youtube.com/watch?v=W2DnAJnGys0
ലഖ്നൌ > യുപിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ നരേന്ദ്ര മോഡിക്കെതിരെ മൂര്‍ദ്ദാബാദ് വിളിയും പ്രതിഷേധവും. സ്വന്തം അണികളുടെ മൂര്‍ദ്ദാബാദ് വിളികളില്‍ അസ്വസ്ഥനാകുന്ന മോഡിയുടെ ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. പ്രതിഷേധ മുദ്രാവാക്യം വിളികള്‍ തുടങ്ങിയപ്പോള്‍ തന്നെ ആളുകളോട് ശാന്തരാകാന്‍ മോഡി അഭ്യര്‍ത്ഥിച്ചെങ്കിലും അത് കണക്കിലെടുക്കാതെ അണികള്‍ മൂര്‍ദ്ദാബാദ് വിളി തുടര്‍ന്നു.

നരേന്ദ്രമോഡിയുടെ പ്രസംഗം നടക്കുന്നതിനിടെയാണ് സദസ്സില്‍ നിന്നുള്ള മൂര്‍ദ്ദാബാദ് വിളികള്‍ ഉയര്‍ന്നത്. അഖിലേഷ് യാദവിന്റെ മണ്ഡലമായ കനൌജില്‍ വെച്ചാണ് സംഭവം ഉണ്ടായത്. സ്വന്തം അണികള്‍ തന്നെയാണ് മോഡിയ്ക്കെതിരെ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തിയത്.

തനിക്കെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതോടെ നരേന്ദ്രമോഡി അസ്വസ്ഥനാകുന്നത് വീഡിയോയില്‍ വ്യക്തമാണ്. സദസ്സില്‍ പ്രതിഷേധ മുദ്രാവാക്യം വിളികള്‍ തുടങ്ങിയപ്പോള്‍ തന്നെ ആളുകളോട് ശാന്തരാകാന്‍ മോഡി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇതൊന്നും കണക്കാക്കാതെ അണികള്‍ മൂര്‍ദ്ദാബാദ് വിളി തുടരുകയായിരുന്നു. ഇതോടെ മോഡി ഇവര്‍ക്ക് എന്താണ് പ്രശ്നം എന്ന് മൈക്കിലൂടെ ചോദിച്ചു.

നോട്ടുകള്‍ നിരോധിച്ചതോടെ ദുരിതത്തിലായവര്‍ മോഡിക്കെതിരെ തിരിയുകയായിരുന്നു. യുപിയില്‍ കനത്ത തിരിച്ചടിയാണ് ബിജെപിയെ കാത്തിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നാണ് വിലയിരുത്തപ്പെടുന്നത്.
