പൊതു നിരത്തിലെ ഫ്ളക്സ് ബോര്‍ഡുകള്‍ ആപത്താണെന്ന് ഹൈക്കോടതി

കൊച്ചി: പൊതു നിരത്തിലെ ഫ്ളക്സ് ബോര്‍ഡുകള്‍ ആപത്താണെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ഫ്ളക്സ് ബോര്‍ഡുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ കൈകൊണ്ട നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്കി.
പരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഫ്ളക്സ് നിയന്ത്രിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. ആഗസ്റ്റ് 16നകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മലിനീകരണ നിയന്ത്രണനടപടികള്‍ സ്വീകരിച്ചത് വ്യക്തമാക്കാനും ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദ്ദേശിച്ചു.

തന്റെ സ്ഥാപനത്തിന് മുന്നിലുള്ള ഫ്ളക്സ് ബോര്‍ഡ് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച വ്യാപാരിയുടെ ഹര്‍ജിയിലാണ് നിര്‍ദ്ദേശം.

