പെണ്‍കുട്ടിയുമായി സംസാരിച്ചതിന്റെ പേരില്‍ പത്താം ക്ളാസ്സുകാരന്റെ കാല് അടിച്ചു തകര്‍ത്തു

ബാലുശ്ശേരി: മകളുമായി സംസാരിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവും സംഘവും പത്താം ക്ളാസ്സുകാരന്റെ കാല് അടിച്ചു തകര്‍ത്തു. കോഴിക്കോട് ഈ മാസം ആദ്യം നടന്ന സംഭവത്തില്‍ പൂവമ്പായി ഹൈസ്കൂള്‍ പത്താം ക്ളാസ്സ് വിദ്യാര്‍ത്ഥി കിനാലൂര്‍ നടമ്മല്‍ ഷാമില്‍ (15) നാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഇയാള്‍ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
വിദ്യാര്‍ത്ഥിനിയോട് സംസാരിച്ചതിന്റെ പേരില്‍ കിനാലൂരിലെ ഒരു വിജനമായ സ്ഥലത്തുവെച്ച് പെണ്‍കുട്ടിയുടെ പിതാവും മറ്റ് രണ്ടു പേരും ചേര്‍ന്ന് പയ്യനെ കമ്പി വടിയും മറ്റ് ആയുധങ്ങളും കൊണ്ട് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് വീടിന് സമീപത്തെ പല ആശുപത്രികളിലുമായി ചികിത്സ തേടുകയും പൂര്‍ണ്ണമായി ഭേദമാകാതെ വന്നതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

