KOYILANDY DIARY.COM

The Perfect News Portal

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുത്തനെ കൂട്ടി

കൊച്ചി> പെട്രോള്‍,ഡീസല്‍ വിലവര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചകവാതക വില കുത്തനെ കൂട്ടി സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറൊന്നിന് 23 രൂപയും വാണിജ്യ സിലിണ്ടറിന് 38 രൂപയും കൂടും.
കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടര്‍ വില 569.50 രൂപയായും വാണിജ്യ സിലിണ്ടര്‍ വില 1057.50 രൂപയായും വര്‍ധിക്കും.
പെട്രോളിനും ഡീസലിനും വിലകൂട്ടിയതിനു പിന്നാലെയാണ് പാചകവാതകത്തിനും കേന്ദ്രസര്‍ക്കാര്‍ വിലകൂട്ടിയത്. പെട്രോളിന് 2.58 രൂപയും ഡീസലിന് 2.26 രൂപയുമാണ് കൂട്ടിയത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില വര്‍ധിച്ചെന്ന് കാട്ടിയാണ് തീരുമാനം. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. ഡീസലിന് ഡല്‍ഹിയില്‍ 53.93 രൂപയും തിരുവനന്തപുരത്ത് 56.58 രൂപയുമാണ് പുതുക്കിയ വില. പെട്രോളിന് ഡല്‍ഹിയില്‍ 65.6 രൂപയും തിരുവനന്തപുരത്ത് 66.96 രൂപയുമാണ് പുതിയവില.

മെയ് ആദ്യം പാചകവാ‍തക സിലിണ്ടറിന് 18 രൂപകൂട്ടിയിരുന്നു.

Advertisements
Share news