പൂക്കാട് കലാലയം സുകൃതം 2016 കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> പൂക്കാട് കലാലയത്തിൽ ടി. പി. ദാമോധരൻ നായർ, മലബാർ സൂകുമാർ ഭാഗവതർ എന്നിവരുടെ ജൻമദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സൂകൃതം 2016 ജയന്തി ആഘോഷം കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി. പി. ദാമോധരൻ സ്മാരക കീർത്തി മുദ്ര കൻമന ശ്രീധരൻ മാസ്റ്റർ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരിൽ നിന്ന് ഏറ്റുവാങ്ങി.
ഇ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.രാജഗോപാലൻ, സി.വി.ബാലകൃഷ്ണൻ, യു.കെ.രാഘവൻ, മേപ്പയ്യൂർ ബാലൻ നായർ, കുനിയിൽ ബാലൻ, സുരേഷ് ഉണ്ണി, പി.കെ.രാമകൃഷ്ണൻ, ശിവദാസ് ചേമഞ്ചേരി, അച്യുതൻ ചേമഞ്ചേരി എന്നിവർ സംസാരിച്ചു.

