പൂക്കാട് കലാലയം കളി ആട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൊയിലാണ്ടി: പൂക്കാട് – മഹാമാരിക്കാലത്തെ സാന്ത്വന മഹോത്സവമായി പൂക്കാട് കലാലയം നടത്തുന്ന കളി ആട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടംചെയ്യും. തുടർന്ന് ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് കെ. മുരളീധരൻ എം പി യുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി കളി ആട്ടം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല കുട്ടികൾക്ക് കളി ആട്ട സന്ദേശം പകർന്ന് നൽകും. തദ്ദേശ സ്വയംഭരണ സാരഥികളായ എം പി ശിവാനന്ദൻ, പി ബാബുരാജ്, സതി കിഴക്കയിൽ എന്നിവർ ആശംസകൾ അർപ്പിക്കും.

കലാലയം സ്ഥാപകാചാര്യൻ കൂടിയായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് സ്മരണാഞ്ജലിയർപ്പിച്ച് കലാലയം പ്രസിഡണ്ട് യു കെ രാഘവൻ സംസാരിക്കും. പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി അനുഗ്രഹ ഭാഷണം നടത്തും. ആറു ദിവസം നീണ്ടു നിൽക്കുന്ന കുട്ടികളുടെ മഹോത്സവത്തിന് പ്രശസ്ത നാടക പ്രവർത്തകരായ മനോജ് നാരായണനും എ അബൂബക്കറുമാണ് നേതൃത്വം നൽകുന്നത്. പ്രമുഖരോടൊത്തുള്ള സല്ലാപം, നാടകോത്സവം മുതലായവ കളി ആട്ടത്തിൻ്റെ ഭാഗമാണ്. ജൂൺ ഇരുപതിന് സമാപിക്കും. സമാപന സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യും


