കൊയിലാണ്ടി: ടൗണിൽ പുകയില ഉൽപ്പന്നം വിൽപന നടത്തുന്നതിനിടെ ഐസ് പ്ലാന്റ് റോഡിലെ കേയാന്റെ വളപ്പിൽ മുഹമ്മദ് റാഫി (50) യെ പോലീസ് പിടികൂടി. എസ്.ഐ റഹൂഫ്, സി.പി.ഒ മാരായ എൻ.എം.സുനിൽ, സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും 50 പേക്കറ്റ് ഹാൻസുകൾ പിടിച്ചെടുത്തു.