പിഷാരികാവ് ക്ഷേത്രത്തില്‍ ലക്ഷം നെയ്തിരി സമര്‍പ്പണം

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തില്‍ ഡിസംബര്‍ 12-ന് തൃക്കാര്‍ത്തിക ദിവസം ലക്ഷം നെയ്തിരി സമര്‍പ്പണം നടത്താനും നവംബര്‍ ആറുമുതല്‍ 12 വരെ ദ്രവ്യകലശവും രുദ്രാഭിഷേകവും നടത്താനും ട്രസ്റ്റി ബോര്‍ഡ് യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ കെ.ഇ. ബാലകൃഷ്ണന്‍ നായര്‍ ആധ്യക്ഷംവഹിച്ചു. പി.ബാലന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, ഇ.ആര്‍.ഉണ്ണികൃഷ്ണന്‍ നായര്‍, പുനത്തില്‍ നാരായണന്‍കുട്ടി നായര്‍, പി.കെ.അരവിന്ദന്‍, വാഴയില്‍ മാധവന്‍ നായര്‍, മുണ്ടക്കല്‍ സുകുമാരന്‍ നായര്‍, അപ്പുനായര്‍, കെ.പി. നിഷാദ്, ടി.ടി. നാരായണന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.ടി.വിനോദ് എന്നിവര്‍ സംസാരിച്ചു.
