പിഷാരികാവിൽ അഖില കേരള തിരുവാതിരക്കളി ശില്പശാല നടത്തി
കൊയിലാണ്ടി: കൊല്ലം പിഷാരികാവിൽ അഖില കേരള തിരുവാതിരക്കളി ശിൽപ്പശാലയും തിരുവാതിര ആഘോഷവും നടന്നു. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം. ആർ. മുരളി ഭദ്രദീപം കൊളുത്തി ഉത്ഘാടനംചെയ്തു. ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ പുനത്തിൽ നാരായണൻ നായർ അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി ഡോക്ടർ. പ്രഭാകരൻ പഴശ്ശി ശില്പശാലഉത്ഘാടനം ചെയ്തു.

വിവിധ വിഷയങ്ങളെ അധികരിച്ചുകൊണ്ട് രാജ ശ്രീകുമാര വർമ്മ, മണിമംഗലത്ത് സാവിത്രി അന്തർജനം, ഡോ. സി. ശാന്താകുമാരി, പ്രീത ബാലകൃഷ്ണൻ, ലതാ നമ്പൂതിരി, ഹരിപ്പാട് ശാന്തകുമാരി അമ്മ, കെ. എൻ. ഗീതാശർമ്മ, ഡോ. സി. വേണുഗോപാൽ, എന്നിവർ ക്ലാസ്സെടുത്തു.

പദ്മശ്രീ മീനാക്ഷി ഗുരുക്കൾ, കോർഡിനേറ്റർ സുവർണ ചന്ദ്രോത്ത്,ഡോ. എ. കെ. നമ്പ്യാർ, ബാലൻ അമ്പാടി, വി.പി. ഭാസ്കരൻ, കെ. കെ. രാഗേഷ്, എ. പി. സുധീഷ്, അനിൽ ചെട്ടിമടം എന്നിവർ സംസാരിച്ചു. പ്രൊഫ. പി. അമ്പുജാക്ഷിഅമ്മ മോഡറേറ്റർ ആയിരുന്നു. എക്സിക്യൂട്ടീവ് ഓഫീസർ കെ. വേണു സ്വാഗതവും മാനേജർ എം. എം. രാജൻ നന്ദിയും പറഞ്ഞു.





