പിണറായി വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം : പിണറായി വിജയന് വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. കന്റോണ്‍മെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്.
കൂടികാഴ്ചയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു. വി.എസിന്റെ ഉപദേശം തേടാനാണ് താന്‍ എത്തിയതെന്ന് പിണറായി വിജയന് വി.എസുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വി.എസ് അനുഭവ പരിജ്ഞാനമുള്ള നേതാവാണ്. തനിക്ക് എല്ലാം പുതുമയാണെന്നും പിണറായി കൂട്ടിചേര്‍ത്തു.

