പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണo

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. അന്വേഷണ റിപ്പോര്‍ട്ട് സെപ്തംബര്‍ 18നകം സമര്‍പ്പിക്കണം. 2006 മുതല്‍ 2014 വരെയുള്ള കാലയളവിലെ കുഞ്ഞാലിക്കുട്ടിയുടെ സമ്ബാദ്യം വരവുമായി ഒത്തു പോകുന്നില്ലെന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷാജര്‍ നല്കിയ പരാതിയിലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.കേസ് വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് പരിശോധന നടത്തണമെന്നും വിജിലന്‍സ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
