പാലക്കാട്ട് വന്‍ സ്പിരിറ്റ് വേട്ട; ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: ചിറ്റൂരില്‍ എക്സൈസിന്‍റെ വാഹന പരിശോധനയ്ക്കിടെ 525 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു. കാറില്‍ 35 ലിറ്ററിന്‍റെ 15 കന്നാസുകളിലായി കടത്താന്‍ ശ്രമിച്ച സ്പിരിറ്റാണ് പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്ന തത്തമംഗലം സ്വദേശി മണി എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
കാറോടിച്ചിരുന്ന അത്തിമണി അനില്‍ എന്നയാള്‍ ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടിച്ചത്.

