പാനൂര്‍ കുറ്റേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: പാനൂര്‍ കുറ്റേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കാട്ടീന്റവിട ചന്ദനാണ് വെട്ടേറ്റത്. ഇരു കാലുകളിലും മഴു ഉപയോഗിച്ചാണ് വെട്ടിയത്. ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് വീണ്ടും ആക്രമണം നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഇരിട്ടി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് അന്ന് വെട്ടേറ്റത്. കഴിഞ്ഞ ആഴ്ച മാലൂരിലും ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

