പാകിസ്ഥാന്റെ ‘സിന്ധ്’ വേണ്ട: ദേശീയഗാനം ഭേദഗതി ചെയ്യണമെന്ന് രാജ്യസഭയില്‍ പ്രമേയം

ന്യൂഡല്‍ഹി : ദേശീയ ഗാനത്തില്‍ നിന്ന് സിന്ധ് എന്ന പദം ഒഴിവാക്കണമെന്നും പകരം വടക്കു കിഴക്ക് ഇന്ത്യ ഉള്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട് അസാമില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം റിപന്‍ ബോറ രാജ്യസഭയില്‍ സ്വകാര്യ പ്രമേയം അവതരിപ്പിച്ചു. സിന്ധ് ഇന്ന് പാകിസ്ഥാന്റെ ഭാഗമാണ്, ഇന്ത്യയുടേതല്ല . എന്നാല്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമായ വടക്കു കിഴക്കന്‍ സംസ്ഥാങ്ങള് ദേശീയ ഗാനത്തില്‍ എവിടെയും പരാമര്ശിക്കപ്പെടുന്നില്ലെന്നു ബോറ പറയുന്നു.
പ്രഥമ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന രാജേന്ദ്രപ്രസാദ് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ 1950 ജനുവരി 24 നടത്തിയ പ്രസ്താവനയില്‍ ജനഗണമന ഇന്ത്യയുടെ ദേശീയ ഗാനമാണെന്നും, മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച് ഗാനത്തിന്റെ വാക്കുകള്‍ക്കും സംഗീതത്തിനും മാറ്റം വരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കുമെന്നും പറഞ്ഞിട്ടുണ്ടെന്നും ബോറ വാദിക്കുന്നു.

രബീന്ദ്ര നാഥ ടാഗോറാണ് 1911 ല്‍ ജനഗണമന എന്ന് തുടങ്ങുന്ന ഇന്ത്യന്‍ ദേശീയ ഗാനം ബംഗാളിയില്‍ രചിച്ചത്. അന്ന് പാകിസ്താനിലെ ബലൂചിസ്ഥാന്‍ വരെ പരന്നു കിടക്കുന്നതായിരുന്നു അവിഭക്ത ഭാരതം. വിഭജനന്തരം 1950 ലാണ് ഗാനത്തിന്റെ ഹിന്ദി പരിഭാഷ ഇന്ത്യയുടെ ദേശീയ ഗാനമായി ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ചത് .

