പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിപുലമായ പ്രവര്‍ത്തനങ്ങളുമായി സിപിഐഎം

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിപുലമായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി സി പി ഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. പ്രകൃതി സംരക്ഷകരാകുക എന്ന മുദ്രകുവാക്യം ഉയര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍.
മാലിന്യ നിര്‍മാര്‍ജനം, പുഴ സംരക്ഷണം, കണ്ണൂരിനൊരു ഹരിത കവചം എന്ന പേരില്‍ ജില്ലയില്‍ ഒരു ലക്ഷം വൃക്ഷ തൈകള്‍ നടല്‍ തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍.

എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി വിപുലമായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സി പി ഐ എം നേതൃത്വം നല്‍കുന്നത്.ഇതിന്റെ ഭാഗമായി ഈ മാസം 26 ന് സംഘാടക സമിതി രൂപീകരിക്കും.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മെയ് 7 ന് ശില്പശാല സംഘടിപ്പിക്കും.മെയ് മാസം തന്നെ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കി സെമിനാറുകള്‍ നടത്തും.

ബീറ്റ് പ്ലാസ്റ്റിക് സൊലൂഷന്‍സ് എന്ന ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ നായനാര്‍ ദിനമായ മെയ് 19 നും 20 നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യും.
പുഴയോരങ്ങളിലെ മണ്ണിടിച്ചില്‍ തടയാനും മാലിന്യ വിമുക്തമാക്കാനും കൈയേറ്റം തടയാനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പുക്കുമെന്നും സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രെട്ടറി പി ജയരാജന്‍ പറഞ്ഞു.
ജൈവ വൈവിധ്യ- ഓക്സിജന്‍ കലവറയായ കാവുകള്‍ സംരക്ഷിക്കും.കണ്ണൂരിന് ഒരു ഹരിത കവചം എന്ന മുദ്രാവാക്യം ഉയര്‍ത്തി ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ ഒരു ലക്ഷം ഫല വൃക്ഷ തൈകള്‍ നട്ട് സംരക്ഷണം ഉറപ്പു വരുത്തും.
കണ്ടല്‍ സംരക്ഷണത്തിന്റെ ഭാഗമായി ജില്ലയിലെ പുഴയോരങ്ങള്‍ കണ്ടല്‍ ചെടികള്‍ വച്ച് പിടിപ്പിക്കും. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ ആളുകളുടെയും സഹായ സഹകരണങ്ങള്‍ വേണമെന്നും സി പി ഐ എം കണ്ണൂര്‍ ജില്ല കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
