കൊയിലാണ്ടി: സൂര്യകിരൺ ക്രിയേഷൻ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. മേലൂർ ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സുന്ദരാനന്ദ സ്വാമിജിയ്ക്ക് ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷൻ ശശി കമ്മട്ടേരി വൃക്ഷത്തെ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ടി.യു. ധനേഷ്, ശോഭീന്ദ്രൻ ചേളന്നൂർ എന്നിവർ പങ്കെടുത്തു.