KOYILANDY DIARY.COM

The Perfect News Portal

പരിയാരം മെഡിക്കല്‍ കോളേജ് മുഖം മിനുക്കുന്നു

കണ്ണൂര്‍ : പരിയാരം മെഡിക്കല്‍ കോളേജും പരിസരവും അടിമുടി മാറാന്‍ പോവുകയാണ്. രാജ്യത്തെ മാതൃകാ ക്യാമ്പസും ആശുപത്രിയുമായി പരിയാരത്തെ മാറ്റുന്നതിന്റെ ഭാഗമായി പരിയാരം മെഡിക്കല്‍ കോളേജ് സൗന്ദര്യ വല്‍ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ആദ്യ പടിയായി നാശോന്മുഖമായ പാര്‍ക്ക് നവീകരിക്കും. ഒരുകോടി രൂപ ചെലവഴിച്ചാണ് മെഡിക്കല്‍ കോളേജും പരിസരവും സൗന്ദര്യവല്‍ക്കരിക്കുന്നത്.

ഒരു കോടി ലിറ്റര്‍ വെള്ളം ശേഖരിക്കാനുള്ള ശേഷിയോടെ 14 വര്‍ഷം മുമ്പ് നിര്‍മിച്ച മഴവെള്ള സംഭരണിയോട് ചേര്‍ന്നാണ് 50 ലക്ഷം രൂപ ചെലവില്‍ പാര്‍ക്ക് ഒരുക്കിയത്. തുടര്‍ന്ന് പരിചരണമില്ലാതെ പാര്‍ക്ക് നശിച്ചു. ശേഷം പാര്‍ക്കിന്റെ കവാടം അടച്ചുപൂട്ടുകയായിരുന്നു.സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബേക്കല്‍ റിസോര്‍ട്ട്സ് വികസന കോര്‍പറേഷനാ (ബിആര്‍ഡിസി)ണ് നവികരണച്ചുമതല.

മെഡിക്കല്‍ കോളേജ് പരിസരം, കുട്ടികളുടെ പാര്‍ക്ക്, പൂന്തോട്ടം, കഫ്റ്റേരിയ എന്നിവയ്ക്കൊപ്പം ഉപേക്ഷിച്ച മഴവെള്ളസംഭരണിയുടെ സംരക്ഷണവും ബിആര്‍ഡിസി ഏറ്റെടുത്തേക്കും. സൗന്ദര്യവല്‍ക്കരണം സംബന്ധിച്ച സ്ഥലപരിശോധനക്കും ചര്‍ച്ചകള്‍ക്കുമായി ബിആര്‍ഡിസി വിദഗ്ധസംഘം അടുത്ത ദിവസം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും. വിദഗ്ധസംഘം രൂപം നല്‍കുന്ന വിശദമായ പദ്ധതി പിഎംസി ഭരണസമിതിയുടെയും ഗവണ്‍മെന്റിന്റെയും അനുമതിയോടെ നടപ്പാക്കും.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *