KOYILANDY DIARY.COM

The Perfect News Portal

പരിയാരം ഔഷധിക്കു സമീപം ലോറിയും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

കണ്ണൂര്‍:  ദേശീയപാതയില്‍ പരിയാരം ഔഷധിക്കു സമീപം ലോറിയും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ഇന്നു രാവിലെയാണ് സംഭവം. ലോറി ഡ്രൈവര്‍ കുന്താപുരം ബളുക്കൂര്‍ അമ്ബാര്‍ നാഗരാജ് (40) ആണ് മരിച്ചത്. രണ്ടു പേര്‍ക്കു പരുക്കേറ്റു. മെഡിക്കല്‍ കോളജിലേക്കു വരുന്ന കാറും എതിരെ വരികയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. ലോറിയിലെ സഹായി ഉഡുപ്പി രത്നാകര്‍ച്ചവര്‍ണ്ണ (37), കാര്‍ യാത്രക്കാരനായ മെഡിക്കല്‍ കോളജ് പിജി വിദ്യാര്‍ഥി ഡോ. ജോസഫ് കുര്യന്‍ (27) എന്നിവര്‍ക്കും പരുക്കേറ്റു.

ഇടിയില്‍ ലോറിയില്‍നിന്നു തെറിച്ചു വീണ ഡ്രൈവര്‍ ലോറിയുടെ അടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഏറെ ശ്രമത്തിനുശേഷം പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. റോ‍ഡരികിലെ മരവും വൈദ്യുതി പോസ്റ്റും അപകടത്തില്‍ തകര്‍ന്നു. നിയന്തണവിട്ട കാര്‍ തോട്ടിലേക്കു മറിഞ്ഞു വീണു. ദേശീയപാതയിലെ വാഹന ഗതാഗതം വഴിതിരിച്ചുവിട്ടു.

Share news