പയ്യോളിയിലെ നാട്ടുകാർക്ക് അനുഗ്രഹമായി ഡി.വൈ.എഫ്.ഐ.യുടെ കുടിവെള്ള വിതരണം

പയ്യോളി: രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന തുറയൂര്‍ പഞ്ചായത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തുന്ന കുടിവെള്ള വിതരണം നാട്ടുകാര്‍ക്ക് അനുഗ്രഹമായി. തോലേരി മുതല്‍ ചിറക്കരവരെയുള്ള പ്രദേശത്ത് ദിവസം 20,000 ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യുന്നത്. 50 ലിറ്റര്‍ വെള്ളമാണ് ഒരു വീട്ടുകാര്‍ക്ക് നല്‍കുന്നത്.
മേപ്പയ്യൂരില്‍ നിന്ന് ലോറിക്കാണ് വെള്ളം കൊണ്ടുവരുന്നത്. രാവിലെ ആറുമണിക്ക് തുടങ്ങുന്ന വിതരണം വൈകുന്നേരം വരെ ഉണ്ടാകും. മറ്റ് ജോലികള്‍ ഉപേക്ഷിച്ച് പ്രതിഫലമൊന്നും പറ്റാതെ നടത്തുന്ന ഡി.വൈ.എഫ്.ഐ.യുടെ ഈ പ്രവര്‍ത്തനത്തിന് മറ്റ് പലരും സഹായ സഹകരണങ്ങള്‍ നല്കിവരുന്നു. മുന്‍വര്‍ഷങ്ങളിലും ഇവര്‍ കുടിവെള്ള വിതരണം നടത്തിയിരുന്നു.

മേഖലാ കമ്മിറ്റി നടത്തുന്ന കുടിവെള്ള വിതരണം സി.പി.എം. തുറയൂര്‍ ലോക്കല്‍ സെക്രട്ടറി എം.പി. ഷിബു ഉദ്ഘാടനം ചെയ്തു. പി.കെ. കിഷോര്‍, ടി.വി. ഷംസീര്‍ എന്നിവര്‍ സംസാരിച്ചു.
