പയറ്റുവളപ്പിൽ ക്ഷേത്ര മഹോൽസവം കൊടിയേറി

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിലെ മഹോൽസവത്തിന് ഭക്തിയുടെ നിറവിൽ കൊടിയേറ്റം. വ്യാഴാഴ്ച രാത്രി 7. 30 ന് പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിലായിരിന്നു കൊടിയേറ്റം. തുടർന്ന്, ഗാനമേള, അരങ്ങേറി. 22 ന് ആറാട്ടോടുകൂടി ഉൽസവം സമാപിക്കും.
18 ന് കാലത്ത് ഉദിഷ്ട കാര്യസിദ്ധിപൂജ, രാത്രി 9 ന് വിവിധ കലാപരിപാടികളും അരങ്ങേറും. 19 ന് ചെറിയ വിളക്ക് ദിവസം രാവിലെ 11 മണിക്ക് വിശ്വനാഥ ഭജനമണ്ഡലി ഒരുക്കുന്ന സാമ്പ്രദായിക് ഭജൻ, 11.30 മുതൽ 3 വരെ സമൂഹസദ്യ വൈകീട്ട് പുഷ്പാഭിഷേകം, രാത്രി 7 ന് കലാമണ്ഡലം സനൂപ്, വിഷ്ണുപ്രസാദ് കാഞ്ഞിശ്ശേരി എന്നിവർ ഒരുക്കുന്ന ഇരട്ട തായമ്പക, രാത്രി 11.30 ന ന്തകം എഴുന്നള്ളിപ്പ്. 20 ന് വലിയ വിളക്ക്, രാവിലെ വിദ്യാമന്ത്രാപുഷ്പാർച്ചന, ഇളനീർ കുലവരവ്, വൈകീട്ട് സഹസ്രദീപകാഴ്ച, രാത്രി 12.30 നാന്തകം എഴുന്നള്ളിപ്പ്, ശേഷം വിവിധ തിറകൾ ഉണ്ടായിരിക്കും. 21 ന് താലപ്പൊലിദിവസം വൈകീട്ട് ഇളനീർ കുലവരവ്, കുട്ടിച്ചാത്തൻതിറകൾ, ദേവീ ദേവൻമാരുടെ കൂട്ടി എഴുന്നള്ളിപ്പ്, 22 ന് ആറാട്ട് ദിവസം നടക്കുന്ന ഘോഷയാത്രയിൽ ഗജരാജൻ പമ്പാടി രാജൻ ഭഗവതിയുടെ തിടമ്പേറ്റുന്നു. കൂടാതെ ഗജരാജ മുകിൽ വർണന് പട്ടം നൽകി ആദരിക്കും. രാത്രി വലിയ കുരുതിയോടെ കൊടിയിറക്കൽ കർമ്മം നടക്കും.

