പന്തലായനി അഘോര ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് മാതൃസമിതിയുടെ ഭജന നടന്നു. മഹാശിവരാത്രി ദിവസമായ 13ന് ചൊവ്വാഴ്ച വരെ എല്ലാ ദിവസങ്ങളിലും വിശേഷാല്‍ പൂജകള്‍, ചുറ്റുവിളക്ക് തെളിയിക്കല്‍, നിറമാല എന്നിവയുണ്ടായിരിക്കും.
കൂടാതെ ഫെബ്രുവരി 8ന് ബുധനാഴ്ച ശ്രീവേദവ്യാസ വിദ്യാലയം നടത്തുന്ന ഭജന, 9ന് വ്യാഴാഴ്ച അമൃത വിദ്യാലയം നടത്തുന്ന ഭജന, 10ന് വെള്ളിയാഴ്ച ശ്രീ സത്യസായി സമിതി നടത്തുന്ന ഭജന എന്നിവയുണ്ടായിരിക്കും.
11ന് ശനിയാഴ്ച വൈകീട്ട് പുതുതായി നിര്‍മ്മിച്ച ക്ഷേത്ര കവാടത്തിന്റെ സമര്‍പ്പണം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് നിവേദ് ജി.ന മ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളം, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുടെ പ്രഭാഷണം, 12ന് വൈകീട്ട് കലാപ രിപാടികള്‍ എന്നിവ അരങ്ങേറും.
13ന് കാലത്ത് ശിവസഹസ്രനാമാര്ച്ചനക്ക് ശേഷം വൈകീട്ട് വരെ തെന്നിന്ത്യയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന അഖണ്ഡ നൃത്താര്‍ച്ചന നടക്കും. ദീപാരാധനക്ക് ശേഷം ശയനപ്രദക്ഷിണം, ശ്രീഭൂതബലി, വിളക്കാചാരം തുടര്‍ന്ന് അര്‍ദ്ധയാമ പൂജയോടെ ആഘോഷം സമാപിക്കും.
