KOYILANDY DIARY.COM

The Perfect News Portal

പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള പാത്രക്കുളം സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള പാത്രക്കുളം സര്‍ക്കാര്‍ ഏറ്റെടുക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം . തലസ്ഥാനത്ത് വെള്ളപ്പൊക്കം ഒഴിവാക്കാന്‍ സഹായിച്ചിരുന്ന കുളം സ്വകാര്യ വ്യക്തികള്‍ കൈയേറി മണ്ണിട്ട് നികത്തിയ അവസ്ഥയിലാണുള്ളത്. ഒരേക്കര്‍ വരുന്ന സ്ഥലം സ്വകാര്യ വ്യക്തികള്‍ കൈയേറി വച്ചിരിക്കുകയായിരുന്നു . പത്മനാഭ സ്വാമി ക്ഷേത്രത്തോട് ചേര്‍ന്ന ഈ ഭൂമിക്ക് നൂറുകോടി രൂപയെങ്കിലും വിലമതിക്കുമെന്നാണ് വിലയിരുത്തല്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *