KOYILANDY DIARY.COM

The Perfect News Portal

പതിനാറുകാരി ക്രൂര പീഡനത്തിന്‌ ഇരയായി

കോഴിക്കോട്‌: പതിനാറുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ നാല്‌ ഉത്തർപ്രദേശ്‌ സ്വദേശികളെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സംഭവത്തിൽ ഇക്റാർ ആലം, അജാജ്, ഇർഷാദ്, ഷക്കീൽ ഷാ എന്നിവരാണ് പൊലീസ് പിടിയിലായത്. ഉത്തർപ്രദേശ്‌ സ്വദേശിനിയായ പെൺകുട്ടിയാണ്‌ പീഡനത്തിന്‌ ഇരയായത്‌.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത ശേഷം ഒന്നാമത്തെ റെയില്‍വേ പ്ലാറ്റ്‍ഫോമില്‍ ഉപേക്ഷിക്കുകയായിരുന്നു. വാരണാസിയിൽ നിന്ന്‌ ചെന്നൈയിലേക്ക്‌ പുറപ്പെട്ട പെണ്‍കുട്ടിയെ പ്രതികള്‍ ട്രെയിനിൽ നിര്‍ബന്ധ പൂര്‍വം പാലക്കാട്ട് എത്തിക്കുകയായിരുന്നു. പാലക്കാട് നിന്ന് റോഡ് മാര്‍ഗ്ഗം കോഴിക്കോട്ടെത്തിച്ച ശേഷം പാളയത്തെ റൂമില്‍വച്ചായിരുന്നു പീഡിപ്പിച്ചത്.

പെൺകുട്ടി വാരണാസിയിൽ നിന്നാണ് ട്രെയിനില്‍ കയറിയത്. ചെന്നൈയിലെ സഹോദരിയുടെ വീട്ടിലേക്കായിരുന്നു യാത്ര. യാത്രക്കിടയില്‍ വെച്ചാണ് പ്രതികളുമായി പരിചയപ്പെട്ടത്.

Advertisements
Share news