പണമടങ്ങിയ പേഴ്സും രേഖകളും നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി. പന്തലായനി സ്വദേശി കുറ്റാണി മീത്തൽ ബബിനേഷിൻ്റെ (ഡ്രൈവർ) പണവും നിരവധി രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ (14-01-2020ന്) രാത്രി 9നും 9.30നും ഇടയിൽ ബൈക്കിൽ കൊയിലാണ്ടിയിൽ നിന്ന് കൊല്ലത്തേക്കുള്ള യാത്രാ മധ്യേയാണ് ഇവ നഷ്ടപ്പെട്ടത്. ഡ്രൈവിംഗ് ലൈസൻസ്, എ.ടി.എം. കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, ആധാർ, 4300 രൂപ എന്നിവയുടെ ഒറിജിനൽ രേഖകളാണ് നഷ്ടപ്പെട്ടതെന്ന് ബബിനേഷ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടെത്തുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 0496 2620 236 എന്ന നമ്പറിലോ, 9048565181 (ബബിനേഷ്), 9745144179 (രഞ്ജിത്ത്) എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.

