പഠനാവശ്യത്തിന് ഫോൺ ഇല്ലാതെ വലയുകയായിരുന്ന വിദ്യാർത്ഥിനിക്ക് കൊയിലാണ്ടി ജനമൈത്രി പോലീസിൻ്റെ കൈത്താങ്ങ്

കൊയിലാണ്ടി: രാജ്യമെങ്ങും അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചപ്പോൾ ഓൺ ലൈൻ പഠനാവശ്യത്തിന് മൊബൈൽ ഫോൺ ഇല്ലാതെ വലയുകയായിരുന്ന വിദ്യാർത്ഥിനിക്ക് കൊയിലാണ്ടി ജനമൈത്രി പോലീസ് ഫോൺ നൽകി മാതൃകയായി. അമ്മയുടെ മരണവും, പിതാവിൻ്റെ തിരോധാനത്തിലും, വിഷമിക്കുന്ന കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിക്കാണ് ഫോൺ നൽകിയത്. ചടങ്ങിൽ കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ എൻ സുനിൽ കുമാർ വിദ്യാർത്ഥിയുടെ ബന്ധുവിന് ഫോൺ കൈമാറി.

ജനമൈത്രി സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.പി. സുമേഷ്, സി. രാജേഷ്, ബിജു വാണിയംകുളം, ഒലീവിയ കുഞ്ഞമ്മദ്, തുടങ്ങിയവർ സംബന്ധിച്ചു. നേരത്തെ സി.ഐ. ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ, ജനമൈത്രി പോലീസ് സഹോദരിക്ക് തയ്യൽ മെഷീനും, മറ്റൊരു സഹോദരിക്ക് വിവാഹ ധനസഹായവും നൽകിയിരുന്നു.


