നോട്ട് പിൻവലിക്കൽ : രാജ്യത്ത് 35 ശതമാനം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു

ചെന്നൈ: നോട്ട് പിന്‍വലിക്കല്‍ നടപടിയെ തുടര്‍ന്ന് ചെറുകിട വ്യവസായ സംരംഭങ്ങളിലെ 35 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. വ്യവസായ മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ 50 ശതമാനത്തിെന്റ കുറവ് വന്നതായും ആള്‍ ഇന്ത്യ മാനിഫാക്ച്യുഴേസ് ഒാര്‍ഗനൈസേഷന്‍ (എ.ഐ.എം.ഒ.) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
2017 മാര്‍ച്ച് എത്തുന്നതോടെ ചെറുകിട വ്യവസായ മേഖലയില്‍ തൊഴില്‍രഹിതരായവരുടെ എണ്ണം 60 ശതമാനവും വരുമാന നഷ്ടം 55 ശതമാനവുമാകും. കയറ്റുമതി ഉള്‍പ്പെടെയുള്ള വ്യാപാരം നടത്തിവരുന്ന ചെറുകിട- വന്‍കിട വ്യവസായ മേഖലയില്‍ 30 ശതമാനം തൊഴില്‍ നഷ്ടപ്പെടുകയും 40 ശതമാനം സാമ്ബത്തിക നഷ്ടവുമുണ്ടായി. മാര്‍ച്ച് എത്തുന്നതോടെ ഇതില്‍ അഞ്ചു ശതമാനത്തിന്റെ വർദ്ദനവ് ഉണ്ടാകും.

ഉല്‍പാദന മേഖലയിലുള്ള വ്യവസായ സ്ഥാപനങ്ങളില്‍ 20 ശതമാനത്തിെന്റ നഷ്ടമാണുള്ളത്. വരുമാന നഷ്ടം 15 ശതമാനത്തിലേറെ വര്‍ധിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നോട്ട് രഹിത ഇടപാടുകള്‍, പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍, പണമിടപാടുകളുടെ കുറവ്, രൂപയുടെ മൂല്യ തകര്‍ച്ച, ധനസമാഹരണത്തിനുള്ള മാര്‍ഗങ്ങള്‍ കുറഞ്ഞത്, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ച, ജി.എസ്.ടിയിലെ അനിശ്ചിതാവസ്ഥ എന്നീ ഘടകങ്ങളാണ് വരുമാന തകര്‍ച്ചയിലേക്കും തൊഴില്‍ നഷ്ടത്തിലേക്കും വ്യാപാര -വ്യവസായ മേഖലകളെ കൊണ്ടെത്തിച്ചതെന്ന് പഠനത്തിലൂടെ വ്യക്തമാകുന്നു.

പണം പിന്‍വലിക്കല്‍ വ്യാപാര- വ്യവസായ മേഖലകളില്‍ ഏല്‍പ്പിച്ച ആഘാതത്തെ കുറിച്ച് മൂന്നാമത്തെ പഠന റിപ്പോര്‍ട്ടാണ് എ.ഐ.എം.ഒ. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

