നേത്ര പരിശോധനാ ക്യാമ്പ് നടത്തി

കൊയിലാണ്ടി : തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്കൂൾ എൻ. എസ്. എസ്. യൂണിറ്റ് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി ചേർന്ന് നേത്ര പരിശോധന തിമിര ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് നടത്തി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ശശിധരൻ അദ്ധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൾ ഷെറീന, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ കെ. ശ്രീജ, കെ. ദീപു, മിനു കൃഷ്ണ എന്നിവവർ സംസാരിച്ചു.
