നെഹ്രു യുവകേന്ദ്ര ഒരുക്കിയ യൂത്ത് പാര്‍ലമെൻ്റ് ശ്രദ്ധേയമായി

കൊയിലാണ്ടി: പൂക്കാട് കലാലയം ആവണിപ്പൂവരങ്ങിൻ്റെ ഭാഗമായി നെഹ്രു യുവകേന്ദ്രയുടെ സഹകരണത്തോടെ യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു. കലാലയം സര്‍ഗവനി ഓഡിറ്റോറിയത്തില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എം. ശോഭ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന് കോട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ എന്‍. വൈ. കെ. ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം. അനില്‍കുമാര്‍ മുഖ്യാതിഥിയായി സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം വി. വി. മോഹനന്, ജനറല്‍ കണ്‍വീനര്‍ പി. കെ. വേലായുധന്, ജയപ്രകാശ്, കലാലയം ജനറല്‍ സെക്രട്ടറി കെ. ശ്രീനിവാസന്, കണ്‍വീനര്‍ ബാലന് കുനിയില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്വച്ഛ്ഭാരത് പരിസരശുചിത്വം, നൈപുണി വികസനം, സ്വയംതൊഴില്‍ പദ്ധതികള്‍, നേതൃത്വ പരിശീലനം, ദേശീയത മതസൗഹാര്‍ദ്ദം, വിശ്വസാഹോദര്യം എന്നീ വിഷയങ്ങളില്‍ കെ. പി. അനില്‍ കുമാര്‍, കെ. നിധീഷ് കുമാര്‍, ശ്രീജിത്ത് എസ്, യു.കെ.രാഘവന് എന്നിവര്‍ ക്ലാസ്സെടുത്തു.

