KOYILANDY DIARY.COM

The Perfect News Portal

നെസ്റ്റ് ക്യാമ്പസ് ഇനീഷ്യേറ്റീവിന്റെ സ്‌നേഹസംഗമം മന്ത്രി T. P രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:  നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായവരെ പൊതുധാരയിലെത്തിക്കുന്നതിന്റെ ഭാഗമായി നെസ്റ്റ് ക്യാമ്പസ് ഇനീഷ്യേറ്റീവിന്റെ ആഭിമുഖ്യത്തിൽ 2007 ൽ ആരംഭിച്ച  സ്‌നേഹസംഗമം ഈ വർഷം പുതുവത്സരാഘോഷമായി സംഘടിപ്പിച്ചു.  ജനു: ഒന്ന്. രണ്ട്, തിയ്യതികളിലായി കൊയിലാണ്ടി ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂറ്റിൽ നടന്ന ക്യാമ്പ്‌ മന്ത്രി T. P രാമകൃഷ്ണൻ
അംഗങ്ങൾക്കും വളണ്ടിയർ മാർക്കും ഒപ്പം വർണ്ണ ബലൂണുകൾ പറത്തി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇതര സംഘടനകൾക്ക് മാതൃകയായ നെസ്റ്റിനൊപ്പം ചേരുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ അധ്യക്ഷത വഹിച്ചു.

ക്യാമ്പിനോടനുബന്ധിച്ച് സമർപ്പണം കോഴിക്കോട് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ആധുനിക സംവിധാനങ്ങളോട് കൂടിയ സംമ്പൂ
ർണ്ണ ആരോഗ്യപരിശോധനയും, ഇന്ത്യൻ ഡെന്റല്‍ അസോസിയേഷന്റെ സഹകരണതോടെ ദന്തരോഗ ചികിത്സയും നടത്തി. ഡോക്ടർമാരായ കെ ഷഹ്ദാദ് , ഉമ്മർ, വാരിസ്, പി. കെ മുഹമ്മദ് റഫീഖ് , സാബിർ എന്നിവർ നേതൃത്വം നല്കി.

തിരുവനന്തപുരം നിഷ് ഡയറക്ടർ ഡോ-സാമുവൽ മാത്യു, സബ് ജഡ്ജ് ആർ എൽ ബൈജു, വി.പി ഇബ്രാഹിം കുട്ടി, ഇ. കെ അജിത്ത്, രാജേഷ് കീഴരിയൂർ , ബഷീർ ബാത്ത, എ. അസീസ്, ഡോ ഷാഹുൽ , ചിത്രകാരൻ സൂരേന്ദ്രൻ കണ്ണൂർ തുടങ്ങിയ പ്രമുഖർ ഒന്നാം ദിവസം ക്യാമ്പ്‌ സന്ദർശിച്ചു. വ്യത്യസ്ഥരിപാടികളുമായി ക്യാമ്പ്‌ ഇന്ന്‌ സമാപിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *