നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊക്കൈനുമായി വിദേശ പൗരന്‍ പിടിയിലായി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊക്കൈനുമായി വിദേശ പൗരന്‍ പിടിയിലായി. വെനസ്വേലയില്‍ നിന്നുള്ളയാളാണ് പിടിയിലായത്. ഇയാളില്‍ നിന്നും 2.7 കിലോ കൊക്കൈയിനാണ് പിടിച്ചെടുത്തത്. ബാഗില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്ക് രാജ്യാന്തര മയക്കുമരുന്ന് കണ്ണിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്.
