നീന്തല്‍ക്കുളത്തിലെ രാജാവ് മൈക്കല്‍ ഫെല്‍പ്സിന് 19-ാം ഒളിംപിക് സ്വര്‍ണം

റിയോ ഡി ജനീറോ: നീന്തല്‍ക്കുളത്തിലെ രാജാവ് അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്സിന് 19-ാം ഒളിംപിക് സ്വര്‍ണം. ഇന്നു പുലര്‍ച്ചെ നടന്ന പുരുഷ വിഭാഗം 4×100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ഫെല്‍പ്സ് ഉള്‍പ്പെട്ട യുഎസ് ടീം സ്വര്‍ണം നേടി. ഫ്രഞ്ച് ടീം ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് ഫെല്‍പ്സ് ഉള്‍പ്പെട്ട ടീം സ്വര്‍ണം നീന്തിയെടുത്തത്. ഫ്രാന്‍സ് വെള്ളിയും ഓസ്ട്രേലിയ വെങ്കലവും നേടി.
3:09.92 മിനിറ്റിലാണ് യുഎസ് ടീം സ്വര്‍ണത്തിലേക്ക് നീന്തിയെത്തിയത്. ഫെല്പ്സിനുപുറമെ, കാലിബ് ഡ്രെസ്സല്‍, റയാന്, നഥാന്‍ അഡ്രിയാന്‍ എന്നിവരാണ് യുഎസ് ടീമിലെ മറ്റംഗങ്ങള്‍.

റിയോയില്‍ ഫെല്‍പ്സിന്റെ ആദ്യ സ്വര്‍ണമാണിത്. ഇതോടെ, ഒളിംപിക്സിലെ തന്നെ ഇതിഹാസ താരങ്ങളിലൊരാളായ ഫെല്‍പ്സിന്റെ ആകെ ഒളിംപിക് മെഡല്‍ സമ്ബാദ്യം 23 ആയി; 19 സ്വര്‍ണം, രണ്ടു വെള്ളി, രണ്ട് വെങ്കലം. 2012 ലണ്ടന്‍ ഒളിംപിക്സിനുശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച ഫെല്‍പ്സ്, പിന്നീട് തീരുമാനം മാറ്റി തിരിച്ചുവരികയായിരുന്നു.

