നിലമ്പൂരില്‍ വന്‍ ഉരുള്‍പൊട്ടല്‍; 30ഓളം വീടുകള്‍ മണ്ണിനടിയില്‍

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ല് ഭൂദാനം കവള പാറയില്‍ ഉരുള്‍പൊട്ടി നാല്‍പ്പതോളം പേര് കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. മലയിടിഞ്ഞ് ഒന്നാകെ ഭൂദാനം കോളനിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ഒരു ഗ്രാമം മുഴുവന്‍ മണ്ണിലടിയിലാണ്.
താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

നാല്‍പ്പതോളം പേര് മണ്ണിനടിയില്‍ കുടുങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു. നിലവില്‍ മലപ്പുറത്തെ സന്നദ്ധ സംഘടനയായട്രോമാ കെയര്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുള്ളത്. റോഡ് മാര്‍ഗം ഗതാഗതം പൂര്‍ണമായും സ്തംഭിച്ചതിനാല്‍ വ്യോമസേനയുടെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് നാട്ടുകാര്‍.

വീടിന്റെ അവശിഷ്ടം പോലും പുറത്ത് കാണാനാകാത്ത വിധം ഉരുള്‍ പൊട്ടലുണ്ടായ പ്രദേശത്ത് മണ്ണ് മൂടി കിടക്കുകയാണ്. ഇതിനുള്ളില്‍ എത്ര കുടുംബങ്ങള്‍ അകപ്പെട്ടിട്ടുണ്ട് എന്നത് വ്യക്തമല്ല. ഉരുള്‍ പൊട്ടലുണ്ടായ പ്രദേശത്ത് നിന്നും ആരും സമീപ പ്രദേശങ്ങളില്‍ ഇതുവരെയും എത്തിച്ചേര്‍ന്നിട്ടില്ല. ഇവര്‍ക്ക് എന്ത് സംഭവിച്ചുവെന്നതും വ്യക്തമല്ല.

