നിര്യാതനായി

കൊയിലാണ്ടി: പടിഞ്ഞാറെക്കണ്ടി ദാമോദരൻ മാസ്റ്റർ (ദാമു കാഞ്ഞിലശ്ശേരി) (81) നിര്യാതനായി. ദീർഘകാലം തുവ്വക്കോട് എൽ.പി. സ്കൂളിലെ പ്രാധാന അധ്യാപകനായിരുന്നു. കലാ സാംസ്ക്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന അദ്ധേഹം പൂക്കാട് കാലാലയത്തിന്റെ പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
നാടക പ്രവർത്തകൻ, അഭിനേതാവ്, സംവിധായകൻ എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. അഭയം സ്പെഷ്യൽ സ്കൂൾ, പെൻഷനേഴ്സ് യൂണിയൻ, കലാകാരന്മാരുടെ കൂട്ടായ്മയായ നന്മ, സീനിയർ സിറ്റിസൺസ് ഫോറം എന്നീ സംഘടനകളിൽ സജീവ പ്രവർത്തകനായിരുന്നു. കാഞ്ഞിലശ്ശേരി നടന കലാസമിതിയുടെ നാടക പ്രവർത്തനങ്ങൾക്ക് തുടക്കുകുറിച്ചു. പഴയകാല സോഷ്യലിസ്റ്റും, ജനതാദൾ പ്രവർത്തകനുമായിരുന്നു. കേരള ജൈവ കർഷകസമിതി അംഗവും,
ആകാശവാണി റേഡിയോ നാടകങ്ങളിൽ അഭിനേതാവായിരുന്നു.

ഭാര്യ: ശാന്ത്, മക്കൾ: ശൈലജ (ഫാർമസിസ്റ്റ്, കോഴിക്കോട് സഹകരണ ആശുപത്രി), അംബിക (ഹെഡ്മിസ്ട്രിസ്, അത്തോളി ഗവർമെന്റ് വെൽഫയർ എൽ.പി. സ്കൂൾ), മനോജ് കുമാർ (ശ്രീരാമകൃഷ്ണ മിഷൻ എച്ച്. എസ്. എസ്. മീഞ്ചന്ത). മരുമക്കൾ: മുരളീധരൻ (കാരപ്പറമ്പ്), എൻ, വി. സദാനന്ദൻ (റിട്ട: ഹെഡ്മാസ്റ്റർ, പൊയിൽക്കാവ് യു.പി. സ്കൂൾ), ബിന്ദു (അധ്യാപകൻ, കാപ്പാട് ഇലാഹിയ എച്ച്. എസ്. എസ്)

