നിയമ സംവാദം നടത്തി

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയും കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളും സംയുക്തമായി സ്‌കൂളിലെ ലീഗല്‍ ലിറ്ററസി ക്ലബ്ബിലെ കുട്ടികള്‍ക്കായി നിയമ സംവാദം നടത്തി. വിദ്യാര്ഥിനികള്ക്കി ടയില്‍ നിയമസാക്ഷരത അത്യന്താപേക്ഷിതമായ കൈവരിക്കേണ്ട സാഹചര്യം ഇന്നത്തെ സമൂഹം സൃഷ്ടിക്കുന്നതിനാല്‍ സഹായഹസ്തവുമായി ഇറങ്ങിയ ജില്ലാ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി ചെയര്‍മാനും സബ്ജഡ്ജുമായ എം.പി.ജയരാജിന്റെ നേതൃത്വത്തിലായിരുന്നു നിയമസംവാദം നടന്നത്.
നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ നിയമ സംവാദം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് എ. സജീവ് കുമാര്‍ അദ്ധ്യക്ഷനായിരുന്നു. കൊയിലാണ്ടി പൊലീസ് സബ്ഇന്‍സ്‌പെക്ടര്‍മാരായ പി. വിജീഷ്, കെ.കെ. വേണു, എം. മോഹന്‍ ദാസ്,അഡ്വ.കെ.വിജയന്‍, ബി.പി.ഒ. എം.ജി.ബല്‍രാജ് എന്നിവര്‍ ക്ലാസ്സ് നയിച്ചു. കുട്ടികളുടെ സംശയങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കി. പ്രധാനാധ്യാപകന്‍ മൂസ്സ മേക്കുന്നത്ത് സ്വാഗതവും, ലീഗല്‍ ലിറ്ററസി ക്ലബ്ബ് കണ്‍വീനര്‍ സി.കെ.അജിത നന്ദിയും പറഞ്ഞു.
