നാദാപുരം ഗ്രാമ പഞ്ചായത്ത് – കോടതി റോഡ് ഉദ്ഘാടനം ചെയ്തു

നാദാപുരം: എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച നാദാപുരം ഗ്രാമ പഞ്ചായത്ത് – കോടതി റോഡിന്റെ ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ. നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.സഫീറ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.വി.കുഞ്ഞിക്കൃഷ്ണൻ, ടി.കെ. സുബൈദ, സി.കെ. റീന, എം.പി. സൂപ്പി, പി.ടി.കെ. റീജ, അഡ്വ.കെ. സജീവൻ, പി.പി. ബാലകൃഷ്ണൻ, ടി. സുഗതൻ മാസ്റ്റർ, കെ.ടി.കെ. ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ, സി. രവീന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി പി.എം. സുരേഷ്ബാബു എന്നിവർ സംസാരിച്ചു.
