നവകേരള നിർമ്മാണത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വന്മുകം – എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ

കൊയിലാണ്ടി: വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂളിൽ നവകേരള നിർമ്മാണത്തിന് ഐക്യദാർഡ്യ പ്രഖ്യാപിച്ച് കേരളപ്പിറവി ദിനാചരണം നടത്തി. ‘വീണ്ടെടുക്കും നാടിനെ’ എന്ന പേരിൽ തയ്യാറാക്കിയ ഭീമൻ കൊളാഷ് കേരള വേഷത്തിലെത്തിയ കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്ന് പ്രദർശിപ്പിച്ചു.
മൂടാടി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ സോമലത ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ ഹൈഫഖദീജ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാരംഗം കൺവീനർ വി.ടി. ഐശ്വര്യ, പി.കെ.അബ്ദുറഹ്മാൻ, പി.നൂറുൽ ഫിദ എന്നിവർ സംസാരിച്ചു.
