നവംബര്‍ ഒന്നിന് വ്യാപാരി പണിമുടക്ക്

കൊയിലാണ്ടി: ദേശീയപാത വികസനത്തിന് കടകള്‍ പൊളിച്ചു നീക്കേണ്ടിവരുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, ജി.എസ്.ടി. അപാകം പരിഹരിക്കുക എന്നി എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരികള്‍ നവംബര്‍ ഒന്നിന് പണിമുടക്കും. പണിമുടക്ക് സമരം വിജയിപ്പിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയോഗം തീരുമാനിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം മണിയോത്ത് മൂസ ഉദ്ഘാടനം ചെയ്തു. സുകുമാരന്‍ തിക്കോടി അധ്യക്ഷത വഹിച്ചു. കെ.എം. രാജീവന്, സത്യന് കൊല്ലം, ജലീല്‍ മൂസ, സൗമിനി മോഹന്‍ദാസ്, മോഹനന് പൂക്കാട്, പി.സി. ഷാജി, റാമാ പ്രതാപ് പയ്യോളി, ബാലറാം പുതുക്കുടി, ജെ.കെ. ഹാഷിം, പപ്പന് മൂടാടി, സനീര്‍, ദാമോദരന്‍, അബ്ദുള്‍ സലാം, ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.

