നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ∙ തമിഴ് പുതുമുഖ നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജ ചെന്നൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ സിദ്ധാര്‍ഥിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
സംഭവ ദിവസം കുടുംബ പ്രശ്നങ്ങളെച്ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായതായി സിദ്ധാര്‍ഥ് ചോദ്യം ചെയ്യലിനിടെ പൊലീസിന് മൊഴി നല്‍കി. വഴക്കിനിടെ സ്മൃജ കിടപ്പു മുറിയില്‍ കയറി കതകടച്ചതായും, പിറ്റേന്നു രാവിലെ ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചതെന്നും സിദ്ധാര്‍ഥ് പറഞ്ഞു.

സംഭവത്തിനു പിന്നില്‍ മറ്റു കാരണങ്ങളുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും ഇവരുടെ കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

