KOYILANDY DIARY.COM

The Perfect News Portal

നഗരസഭാ ടൗണ്‍പ്ലാനിങ് വിഭാഗം ഫയലുകള്‍ തീര്‍പ്പാക്കുന്നു

നഗരസഭ ടൗണ്‍പ്ലാനിങ് വിഭാഗത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷകള്‍ പൂര്‍ണമല്ലാത്തതിനാലും വ്യക്തമല്ലാത്തതിനാലുമാണ് ഫയലുകളില്‍ സമയബന്ധിതമായി നടപടിയെടുക്കാന്‍ കഴിയാതെ വരുന്നത്. ഏകദിന പെര്‍മിറ്റ് അപേക്ഷ നല്‍കുന്നവര്‍ പ്ലാന്‍ തയ്യാറാക്കിയ അംഗീകൃത ലൈസന്‍സിയും അപേക്ഷകനും ഒന്നിച്ച് ഇനി നഗരസഭയില്‍ എത്തിയാണ് അപേക്ഷ നല്‍കേണ്ടത്. എല്ലാ ബുധനാഴ്ചയും 10 മണിമുതല്‍ 12 മണിവരെയാണ് അപേക്ഷ സ്വീകരിക്കുക. ജനറല്‍ അപേക്ഷകള്‍ ബുധനാഴ്ച രണ്ട് മണിക്ക് മുമ്പ് തന്നെ സമര്‍പ്പിക്കണം. വൈകി വരുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷകളിലും പരാതികളിലും വ്യക്തമായ വിലാസം, സ്ഥലം കണ്ടു പിടിക്കുന്നതിനാവശ്യമായ സൂചനകള്‍, ഫോണ്‍ നമ്പര്‍ എന്നിവ വേണം.

Share news