നഗരസഭ ഒഫീസിന് മുമ്പിൽ വൃക്ഷതൈ നട്ടു

കൊയിലാണ്ടി: ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി നഗരസഭ അങ്കണത്തിൽ വൃക്ഷത്തെ നട്ടു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ വൃക്ഷ തൈ നടീൽ ഉദ്ഘാടനം ചെയ്തു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മരായ ഇന്ദിര ടീച്ചർ, ഷിജു മാസ്റ്റർ, ഇ കെ അജിത്ത് മാസ്റ്റർ, സി പ്രജില, കൗൺസിലർ എൻ എസ് വിഷ്ണു, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ഷീബ, സുരേന്ദ്രൻ, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

