ദൈവത്തും കാവ് പരദേവത ക്ഷേത്രത്തിൽ ഉത്തരം വെക്കൽ ചടങ്ങ്

കൊയിലാണ്ടി: കൊടക്കാട്ട്മുറി ദൈവത്തും കാവ് പരദേവത ക്ഷേത്രത്തിലെ കന്നിക്കൊരുമകൻ പരദേവതാ ക്ഷേത്ര ജീർണോദ്ധാര ണത്തിന്റെ ഭാഗമായി ഉത്തരം വെക്കൽ കർമ്മം നടന്നു. തന്ത്രി ചവനപ്പുഴ മുണ്ടോട്ട് പറമ്പ് കുബേരൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകി. മേൽശാന്തി എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, സന്തോഷ് നമ്പൂതിരി, ക്ഷേത്രം ഊരളന്മാർ, കാരണവർ തുടങ്ങിയവർ പങ്കെടുത്തു.

