ദേശീയപാത വികസനം: അടിപ്പാത നിർമ്മിക്കണം-സിപിഐ(എം) കൊയിലാണ്ടി ഏരിയാ സമ്മേളനം
കൊയിലാണ്ടി: ദേശിയ പാതാ വികസനത്തിൻ്റെ ഭാഗമായി നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസിലും തുടർന്ന് വെങ്ങളം വരെയുള്ള ഭാഗത്തിനിടയിലും പ്രദേശത്തെ രണ്ടായി വിഭജിക്കുന്ന അവസ്ഥ ഇന്നത്തെ അലൈൻമെൻറ് പ്രകാരം കാണുന്നുണ്ട്. അത്തരം പ്രദേശങ്ങളിൽ അടിപ്പാതയോ ട്രാഫിക് ജംഗ്ഷനോ സ്ഥാപിക്കണമെന്ന് സിപിഐ എം കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പാതാ വികസനത്തിൻ്റെ ഭാഗമായി ഉപജീവന മാർഗ്ഗം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാർക്ക് മാന്യമായ പ്രതിഫലം ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

2020ൽ കമ്മീഷൻ ചെയ്ത കൊയിലാണ്ടി ഫിഷിംഗ് ഹാർബറിൻ്റെ വികസനം പൂർത്തിയാക്കണമെന്നും അനുബന്ധ വ്യവസായങ്ങൾ ആരംഭിക്കണമെന്നും, ബപ്പൻകാട് റെയിൽവെ അടിപ്പാത നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനത്തിൻ്റെ രണ്ടാം ദിനത്തിൽ പൊതുചർച്ചയ്ക്ക് ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി പി രാമകൃഷ്ണൻ, സംസ്ഥാന കമ്മറ്റിയംഗം എ പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം പി വിശ്വൻ, ജില്ലാ കമ്മറ്റിയംഗം കെ ദാസൻ എന്നിവർ മറുപടി പറഞ്ഞു.


സി അശ്വനി ദേവ്, എ എം സുഗതൻ, പി കെ ഭരതൻ, കെ ഗീതാനന്ദൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. എസി ബാലകൃഷ്ണൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ കുഞ്ഞമ്മദ്, എം മെഹബൂബ്, ജില്ലാ കമ്മറ്റി അംഗം ടി ചന്തു എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. സിപിഐ എം കൊയിലാണ്ടി ഏരിയയുടെ പുതിയ സെക്രട്ടറിയായി ടി കെ ചന്ദ്രനെ സമ്മേളനം തെരഞ്ഞെടുത്തു.


ഏരിയാ കമ്മറ്റി അംഗങ്ങൾ: എ എം സുഗതൻ, സി അശ്വനി ദേവ്, പി ബാബുരാജ്, പി കെ ബാബു, കെ രവീന്ദ്രൻ, കെ സത്യൻ, കെ ഷിജു, ടി വി ഗിരിജ, എൽജി ലിജീഷ്, എസി ബാലകൃഷ്ണൻ, പി സി സതീഷ് ചന്ദ്രൻ, എം നൗഫൽ, ബേബി സുന്ദർരാജ്, കെ ടി സിജേഷ്, ആർ കെ അനിൽകുമാർ, ബിപി ബബീഷ്, എൻ കെ ഭാസ്ക്കരൻ, പി വി അനുഷ, അനിൽ പറമ്പത്ത്, വി എം ഉണ്ണി.


