ദുരൂഹത ബാക്കിയാക്കി ബീനയുടെ തിരോധാനം

വട്ടപ്പാറ: കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ബീനയെ കാണാതാവുന്നത്. സ്വന്തം സ്ഥാപനത്തില്‍ പോയതിന് ശേഷം ഉച്ചയോടെ മകളുടെ ഫീസടയ്ക്കാനായി വട്ടപ്പാറയിലെ കോളേജിലേക്ക് പോയി. കോളേജിലേക്ക് പോയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നു. പണമെടുക്കാനായി ബാങ്കിലേക്ക് പോകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇവര്‍ ബാങ്കിലും പോയിരുന്നില്ല.
കോളേജിലും അന്വേഷിച്ചെങ്കിലും അവിടെയും ചെന്നില്ലെന്ന് അറിഞ്ഞതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. സമീപപ്രദേശത്തുള്ള മുഴുവന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സൂചനകളൊന്നും തന്നെ പൊലീസിന് ലഭിച്ചില്ല. കൊട്ടാരക്കരയിലെ സി.സി.ടി.വിയില്‍നിന്ന് വീട്ടമ്മ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു.

ഇവിടെ വെച്ചാണ് ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും പോലീസ് കണ്ടെത്തി.പിന്നീട് എന്ത് സംഭവിച്ചെന്ന് ഒരു സൂചനയുമില്ല. കുടുംബപ്രശ്നങ്ങള്‍ ഒന്നും തന്നെ ഇവര്‍ക്ക് ഇല്ലെന്നാണ് വ്യക്തമായിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്

