KOYILANDY DIARY.COM

The Perfect News Portal

ദുരിതാശ്വാസ ഉല്‍പന്നങ്ങളില്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്റ്റിക്കര്‍ പതിച്ചുനല്‍കുന്നത് വിവാദമാവുന്നു

പ്രളയത്തില്‍ തകര്‍ന്ന ചെന്നൈയിലെ ജനങ്ങള്‍ക്ക് രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ദുരിതാശ്വാസ ഉല്‍പന്നങ്ങളില്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്റ്റിക്കര്‍ പതിച്ചുനല്‍കുന്നത് വിവാദമാവുന്നു. ദുരിതാശ്വാസ ഉല്‍പന്നങ്ങള്‍ എത്തിക്കുന്ന ഗോഡൗണുകളിലാണ് പ്രധാനമായും അമ്മ സ്റ്റിക്കര്‍ ഒട്ടിക്കുന്ന പരിപാടി നടക്കുന്നത്.

കൂടാതെ ഉല്‍പന്നങ്ങള്‍ എത്തിക്കുന്ന വാഹനങ്ങളിലും സ്റ്റിക്കര്‍ ഒട്ടിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. വാഹനങ്ങളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ കൈമാറുമ്പോള്‍ നിര്‍ബന്ധ പൂര്‍വ്വം സ്റ്റിക്കര്‍ ഒട്ടിച്ചുവിടുകയാണ്.

ജയലളിത ജയിലില്‍ പോയപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഒ പനീര്‍ശെല്‍വത്തിന്റെ മകന്‍ ജയലളിതയുടെ വലിയ കട്ടൗട്ട് ചിത്രത്തിനു മുന്നില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ട്വിറ്റര്‍ പോലുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍പ്രതിഷേധം നടക്കുകയാണ്.

Advertisements

 

 

Share news