ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി. അതേസമയം അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
കേസില്‍ ഇതിനകം 21 സാക്ഷികളുടെ മൊഴിയെടുത്തു. നാലുപേരെകൂടി ചോദ്യം ചെയ്യാനുണ്ട്. അതിനിടെ കേസിലെ ഒരു സാക്ഷിയെ കാവ്യ മാധവന്റെ ഡ്രൈവര്‍ 41 തവണ വിളിച്ചതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അറിയിച്ചു.ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് അന്വേഷണസംഘം.

ദിലീപിന്റെ മൂന്നാമത്തെ ജാമ്യാപേക്ഷയാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്. ദിലിപിനായി അഡ്വക്കറ്റ് ബി രാമന്‍പിള്ള ഇന്നശല വാദം നടത്തിയിരുന്നു. കേസില്‍ അന്വേഷണ വിവരങ്ങളൊന്നും പൊലീസ് അറിയിക്കുന്നില്ലെന്നായിരുന്നു ദിലീപിന്റെ പരാതി. ക്രിമിനല്‍ പശ്ചാത്തലമുളള പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസന്വേഷണം നീങ്ങുന്നതെന്നും ഗൂഢാലോചന നടത്തിയതിന് ദിലീപിനെതിരേ തെളിവില്ലെന്നും സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും രാമന്‍പിള്ള വാദിച്ചു.

അതിനിടെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഇന്ന് ഹാജരാക്കും.

