തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ഇടത് മുന്നേറ്റം
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ഇടതിന് മുന്നേറ്റം. 69 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 49 ഇടത്ത് ലീഡ് ചെയ്യുന്നു. 19 ഇടങ്ങളില്‍ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.
ആകെയുള്ള 11 ബ്ലോക്ക് ഡിവിഷനുകളില്‍ ഒന്‍പതിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. എട്ട് നഗരസഭകളില്‍ തളിപ്പറന്പ്, ശ്രീകണ്ഠപുരം നഗരസഭകള്‍ യുഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ കൂത്തുപറന്പ്, ആന്തൂര്‍ നഗരസഭകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി.

ഇരിട്ടി, പയ്യന്നൂര്‍, പാനൂര്‍, തലശേരി നഗരസഭകളില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. കണ്ണൂര്‍ കോര്‍പറേഷനില്‍ ആകെയുള്ള 55 ഡിവിഷനുകലില് 12 ഇടത്ത് യുഡിഎഫും എട്ടിടത്ത് എല്‍ഡിഫും ലീഡ് ചെയ്യുന്നു.

ജില്ലാ പഞ്ചായത്തുകളിലെ 23 ഡിവിഷനുകളില്‍ 15 ഇടങ്ങളില്‍ എല്‍ഡിഎഫും ഏഴിടങ്ങളില്‍ യുഡിഎഫും ഒരിടത്ത് സ്വതന്ത്രനും ലീഡ് ചെയ്യുന്നു.

